പൊതുവേ ഒരു കവിത ഒരു വൃത്തത്തിൽ എഴുതുന്നതിൽ നിന്ന് ഭിന്നമായി ഒരു കവിതയിൽ തന്നെ ഒന്നിലധികം വൃത്തങ്ങൾ ഉപയോഗപ്പെടുത്തി എഴുതുമ്പോൾ അത് വൃത്തത്തിനു പകരം വൃത്തമാലിക  ആകുന്നു. ഒരു കൊച്ചു കവിതയിൽ എന്തിനാണ് ഒന്നിലധികം വൃത്തങ്ങൾ എന്ന് ചോദിച്ചാൽ ചൊല്ലുമ്പോൾ വ്യത്യസ്ത ഈണങ്ങൾ കിട്ടുന്നതിന് വേണ്ടിത്തന്നെ.  ഇത് ഇപ്പോൾ AI യുഗമാണല്ലോ.  വൃത്തമാലികയിൽ ഏഴുതിയ ഒരു കവിത AI യ്ക്ക് പാടാൻ കൊടുത്താൽ ഒരു പാട്ടിൽ ഉള്ളതുപോലെ പലപല ഈണങ്ങൾ അതിൽ സമ്മേളിക്കും. വേണ്ട പ്രകാരം പല്ലവി, അനുപല്ലവി ചരണം എന്നിങ്ങനെ വേർതിരിക്കാനുമാകും.

അഥവാ വൃത്തമാലികയിൽ എഴുതുന്നതിന് എന്റെ പ്രധാന ഉദ്ദേശം തന്നെ a  i സംഗീതം ആണ്.  ഓരോ വൃത്തത്തിന്റെയും സ്വാഭാവികമായ ഈണം ഉപയോഗപ്പെടുത്തി അത് a  i  ഇന്ന  രീതിയിൽ ആവിഷ്‌ക്കരിച്ചേക്കാം എന്ന സാമാന്യമായ ഊഹത്തിനെ അടിസ്ഥാനത്തിൽ പരസ്പരം യോജിക്കുന്ന വൃത്തങ്ങളെ ഒന്നിച്ച് ചേർക്കുകയാണ് ഞാൻ ചെയ്യാറുള്ളത് .  ഇതിൽ ശ്രമകരമായിട്ടുള്ളതും അത്തരം വൃത്തങ്ങൾ കണ്ടെത്തി യോജിപ്പിച്ചെടുക്കലാണ് . വൃത്തമാലികയിൽ  ഉള്ള രചനകൾ താഴെ കൊടുക്കുന്നു