വൃത്തം : തോടകം
പ്രാസം: ഷോഡശപ്രാസം
സുമമഞ്ജിമയാൽ പ്രമദം ഭ്രമരം
കമനീയ മരാളമഗംഗമനം
സമശോണിമയാൽ ദ്രുമസൂനമയം
ഹിമപൂർണ്ണിമയിൽ ചമയും സമയം
ദലമാർന്നലരിൻകുല സംകുലമായ്
ഉലയുന്ന ലവംഗലതാവലയം
മലയാനിലവിൽ വിലസുന്നലസം
കുലരാഗിലകോകില പൂമലയിൽ
നിനവിൻ നനവിൽ കനവിൻ കനകം
വനരഞ്ജനചന്ദനഗന്ധനമായ്
മനതാരിനകം ഘനവാസനയിൽ
മനമോഹനകൂജനമേളനവും
സുവരം പ്രവദം തവവൈഭവമാം
പ്രവരം കവരും രവനീരവമായ്
ദിവമോ ധവളം കുവമോ പ്ലവകം
നവഹാർദ്ദവമൈന്ദവകാന്തിവനം
പദപരിചയം
പ്രമദം : സന്തോഷത്തോടെ
കമനീയ : കാമിക്കത്തക്കതായ
മരാളം : മാതളത്തോപ്പ് അഗം : വൃക്ഷം/പർവ്വതം
ദ്രുമം വൃക്ഷം
സംകുലം കൂട്ടത്തോടെ
രഞ്ജന: നിറം പിടിപ്പിക്കുന്ന/ചായമിടുന്ന/സന്തോഷിപ്പിക്കുന്ന
ഗന്ധനം: മണം പരത്തൽ
കൂജനം :കുയിലിൻ്റെ പാട്ട്
സുവരം: അനുഗ്രഹീതമായ
പ്രവദം :ഉച്ചത്തിൽ പറഞ്ഞ/പാടിയ
പ്രവരം: കുലം/ആ ഗണത്തിൽ പെട്ട
രവം :ശബ്ദം നീരവം :നിശ്ശബ്ദത
ദിവം: ആകാശം കുവം: ആമ്പൽ
പ്ളവകം :പൊന്തിക്കിടക്കുന്ന
ഐന്ദവ : ഇന്ദുവിൻ്റെ