വൃത്തം: മന്ദാക്രാന്താ
പ്രാസം : ദ്വിതീയ + അനു + അന്ത്യം
വിണ്ണിൽ നിന്നും തരുണിയൊരുവൾ പുഷ്ടസമ്പന്ന, ദിഷ്ടം
മണ്ണിൽ വന്നിട്ടിനിയ നടനം ഹൃഷ്ടസങ്കൽപമിഷ്ടം
പെണ്ണിൻ ചുണ്ടിൽ കുസൃതി,യവളന്നിഷ്ടമൊത്തുള്ള ദഷ്ടം
കണ്ണിൽ മിന്നും മിഴിവിനകൃതം, കഷ്ടമെൻ നിദ്രനഷ്ടം!
(ദിഷ്ടം - ഒരു നാട്യാലങ്കാരം സന്ദിഷ്ട - നിർദിഷ്ട/വാഗ്ദാനം ചെയ്ത മിഷ്ടം - മധുരരസം ദഷ്ടം - നാട്യത്തിലെ ചുണ്ടുകടിക്കൽ അകൃതം - ഇതുവരെ സൃഷ്ടിച്ചിട്ടില്ലാത്തത്)
അല്പം തൊങ്ങൽ, കസവുഞൊറികൾ, ചിത്രവർണ്ണത്തിൽ വസ്ത്രം
ശില്പം നില്പിൽ, ലസിതനടനം, സത്രപം നിന്റെ വക്ത്രം
ജല്പം വില്പിച്ചഴകിലിളകുന്നത്രപം നിൻ കളത്രം
തല്പം കല്പിച്ചരുളി മിഴികൊണ്ടസ്ത്രമെയ്യും വിചിത്രം
(സത്രപം - ലജ്ജയോടെ വക്ത്രം - മുഖം ജല്പം - പിണക്കം അത്രപം - ലജ്ജ കൂടാതെ കളത്രം - അരക്കെട്ട്)
നെറ്റിപ്പൊട്ടും കുറിയ തിലകം പിംഗലം കണ്ടു ലംഗം
തെറ്റിക്കൊണ്ടക്കുലകളിടയും പുംഗവം തുംഗശൃംഗം
ഇറ്റിച്ചെന്നിൽ വിഷയവിഷവും നംഗനിന്നുണ്ടൊരിംഗം
മുറ്റിത്തിങ്ങും രമണരുചി തൻ രംഗമെന്നന്തരംഗം
(പിംഗലം - ഗോരോചനനിറം ലംഗം - ചേർച്ച പുംഗവം - ശ്രേഷ്ഠമായ നംഗൻ - കാമുകൻ ഇംഗം - സൂചന/ഇംഗിതം)
തൊണ്ടിയ്ക്കൊക്കും പവിഴമധരം സിക്ത നിർലിപ്തഭുക്തം
കണ്ടിട്ടുള്ളിൽ ദ്രുതിയിലൊഴുകും രക്തിവന്നെന്റെ രക്തം
വണ്ടിൻ മട്ടിൽ മധുരമലരിൽ സക്തമൊട്ടുന്നമുക്തം
മണ്ടിച്ചെല്ലും പ്രണയമസൃണം യുക്തമുക്തം നിരുക്തം
(തൊണ്ടി - തൊണ്ടിപ്പഴത്തിൻ്റെ മരം സിക്ത - നനയ്ക്കപ്പെട്ട നിർലിപ്ത - കറ പുരളാത്ത രക്തി - രാഗം/സ്നേഹം സക്ത - ആസക്തിയുള്ള അമുക്തം - പിടിവിടാതെ പ്രയോഗിക്കപ്പെടുന്ന (ആയുധം) മണ്ടുക - ഓടുക ഉക്തം - പറയപ്പെട്ടത് നിരുക്തം - വ്യക്തമാക്കൽ)
നക്തം ചന്ദ്രപ്രഭയിലമരും, കുന്ദകത്തിന്റെ വൃന്ദം
ശക്തം തന്നെ, സ്മിത നറുനിഭം, തുന്ദിലം പൊൻമരന്ദം
രക്തം തുള്ളിക്കിനിയുമധരം, ബിന്ദുവിൽ കണ്ടു നന്ദം
വ്യക്തം നിന്നിൽ ലഭസനിവനും നന്ദനത്തിൽ മിളിന്ദം
(നക്തം - രാത്രി കുന്ദകം - കുരുക്കുത്തി മുല്ല നിഭം - പ്രകാശം തുന്ദിലം - നിറഞ്ഞ /വഹിക്കുന്ന രക്തം - ചുവന്ന നിറം നന്ദം - ആനന്ദം ലഭസൻ - അപേക്ഷിക്കുന്നവൻ മിളിന്ദം - വണ്ട്)
അന്തിച്ചന്തം കവിളിണകളിൽ പുഞ്ചിരിക്കുന്ന കഞ്ചം
ചിന്തിച്ചിന്തും മധുകണികകൾ കൊഞ്ചിടും ചുണ്ടു് കുഞ്ചം
ദന്തിയ്ക്കൊക്കും ശിരവടിവുകൾ നെഞ്ചിനങ്ങുണ്ടു് തുഞ്ചം
വെന്തിട്ടുള്ളം മദനരതിയിൽ സഞ്ചിതിയ്ക്കെന്നു തഞ്ചം?
(കഞ്ചം - താമര കുഞ്ചം - പൂങ്കൊത്ത്/കതിർ കുല ദന്തി - ആന
സഞ്ചിതി - ഒത്തുചേരൽ)
ശുംഗം കൊങ്കയ്ക്കുപരിവിലസും വല്കലത്തിന്നിളക്കം
അംഗം തങ്കം രചിതരതിതന്നുത്കരം കണ്ട തക്കം
ഭൃംഗം പുംഗം മമ നിനവുകൾ നിഷ്ക്രമിച്ചെത്തി രൊക്കം
ഭംഗം വന്നിട്ടുഴറി, ഭഗി നിൻ പക്കമെത്തിക്കറക്കം
(ശുംഗം - പൂമൊട്ടിന്റെ ആവരണം ഉത്കരം -കൂട്ടം/കൂമ്പാരം ഭൃംഗം - വണ്ട് പുംഗം - കൂട്ടം നിഷ്ക്രമിക്കുക - പുറപ്പെടുക ഭഗി - ശോഭയുള്ള)
നെഞ്ചിൽ തുള്ളും സരസമുകുളം ശംബരം തൻ്റെ ബിംബം
കിഞ്ചിത് ദൃഷ്ടം മുകളിലവളിട്ടംബരത്തുമ്പു് ലംബം
കൊഞ്ചിക്കൊണ്ടെൻ കരളിലരുളുന്നംബകം കൊണ്ടു് ശംബം
അഞ്ചി,ത്തഞ്ചി പ്രണയനിധിയെൻ ചുംബനത്തിൻ കദംബം
(ശംബരം - പർവ്വതം കിഞ്ചിത് - അല്പം അംബരം - വസ്ത്രം അംബകം - കണ്ണ് ശംബം - മിന്നൽ കദംബം - കൂട്ടം)
മൊത്തം മെയ്യിൽ മിഴികളുഴിയും ലമ്പടൻ തൻ്റെ കമ്പം
മുത്തം നൽകി,ത്തഴുകി നിനവിൽ ചെമ്പഴത്തുള്ളി ലിമ്പം
നൃത്തം ചെയ്യും ചരണസുഭഗം ചെമ്പകത്തിൻറെയിമ്പം
ചിത്തം പിന്നെക്കവിയുമളവിൽ തമ്പടിക്കും കളിമ്പം
(ലമ്പടൻ - അധികം ആഗ്രഹമുള്ളവൻ ലിമ്പം - പുരട്ടൽ)
യക്ഷിപ്പെണ്ണിൻ വിജരവദനം സങ്കടം നിൻ കളങ്കം
അക്ഷിക്കുള്ളിൽ പ്രകടവിരുതും ചെങ്കനൽ കൊണ്ടൊരങ്കം
ശിക്ഷിക്കുന്നുണ്ടിവനെ ചടുലം, മങ്ക ചിന്തും വിശങ്കം
ഭക്ഷിച്ചെങ്കിൽ മരണമിവനും ചങ്കിടിക്കുന്ന തങ്കം
(വിജര - പുതിയ വിശങ്കം - സംശയം കൂടാതെ തങ്കം - ഭയം)
ചുണ്ടും മട്ടും പരിണതി മുഖം, കൊല്ലുമെന്നുള്ള ഥല്ലിൽ
രണ്ടും ദംഷ്ട്രം കുടിലനിശിതം ഖുല്ല, നിർഭുഗ്ന ചില്ലി
പണ്ടും നിങ്ങൾക്കിരകളവരിൽ പല്ലൊരഞ്ചെട്ടു,മെല്ലിൻ
തുണ്ടും മിച്ചം പരതിവരുകിൽ വല്ലതെന്തുണ്ടു് ചൊല്ലിൻ
(പരിണതി - രൂപാന്തരപ്രാപ്തി ഥല്ല് - ധിക്കാരം കുടില - വളഞ്ഞ നിശിതം - മൂർച്ചയുള്ള ഖുല്ല - താണ നിർഭുഗ്ന - വശത്തേയ്ക്ക് വളയ്ക്കപ്പെട്ട ചില്ലി - പുരികം)
നിദ്രയ്ക്കൊപ്പം കനവുമണയും, ഞെട്ടലിൽ കണ്ടതട്ടം
മദ്രത്തിൻറെ സ്ഫുരണകിരണം തൊട്ടടുത്തുള്ള വെട്ടം
ക്ഷുദ്രസ്വപ്നം ! ചപലവെറികൊണ്ടൊട്ടലഞ്ഞില്ലെ നട്ടം
ഭദ്രപ്രജ്ഞയ്ക്കരുളിയഭയം തൊട്ടറിഞ്ഞുള്ള തിട്ടം
(മദ്രം - സന്തോഷം/മംഗളം )
ശ്ലോകരചനയിൽ ഗുരു ചേർന്ന ഗണങ്ങൾ വേണ്ടിവരുമ്പോഴൊക്കെ ദീർഘാക്ഷരങ്ങളെയാണ് സാമാന്യമായി ആശ്രയിക്കാറുള്ളത്. മന്ദാക്രാന്താ തുടങ്ങുന്നതുതന്നെ സർവ്വഗുരുവായ മഗണത്തിലാണ്. പക്ഷേ, പതഞ്ജലി നവകത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടുകൊണ്ട് ദീർഘസ്വരാക്ഷരങ്ങളെ പാടേ നിരാകരിച്ച്, അന്ത്യാക്ഷരപ്രാസത്തിനെടുക്കുന്ന അതേ അക്ഷരം കൊണ്ട് തന്നെ അനുപ്രാസവും കൊടുത്ത്, പതിവുപോലെ ദ്വിതീയ പ്രവാസവും വിടാതെ പിടിച്ച് പുതിയ പരീക്ഷണം